GHSS ANAKKARA, ANAKKARA P.O., TRITHALA SUB.DIST., OTTAPPALAM EDN. DIST., PALAKKAD REV. DIST. Phone: 04662254765, 2254766, Email: ghsanakkara@gmail.com

Monday, 18 October 2010

നുറുങ്ങു കവിതകള്‍

                                                -സി.സി.കൃഷ്ണകുമാര്‍ (മലയാളം അധ്യാപകന്‍)
നിഴല്‍
വടക്കോട്ട്‌ 
പോകുമ്പോള്‍,
പടിഞ്ഞാട്ട്‌ 
പോകുമ്പോള്‍
കിഴക്കോട്ടും ,
എന്റെ തന്നെ 
വിപരീതങ്ങള്‍ 

******

വഴി
മുന്നിലേക്കും
പിന്നിലേക്കും 
പുറത്തേക്കും
അകത്തേക്കും 
താഴേക്കും
മുകളിലേക്കും
നിന്നിലേക്കും
വഴികള്‍.
എവിടെ 
എന്നിലേക്കുള്ള
വഴികള്‍.

******

അപ്പുറം 
നീ
തൊടുന്നതിനപ്പുറം
കാഴ്ചക്കപ്പുറം 
വാക്കിനപ്പുറം
മൌനത്തിനപ്പുറം
നീ നിനക്കപ്പുറം.

******

ജലം 
അഗ്നിയുടെ
ജീവിതത്തിന്‌
അര്‍ത്ഥം 
നല്‍കി.

******

യുദ്ധം   
ഒരു 
തലയോടിന്റെ
ചിരി.


******


ആകാശം
ആകാശം
അനന്തതയില്‍
മറഞ്ഞിരിക്കുന്നത് 
അടുക്കുമ്പോള്‍
ഇല്ലാതാകുന്നത്.

******


മൌനം
വാക്കിനകത്തെ മൌനം
ശബ്ദത്തിനകത്തെ  
മൌനം
മൌനത്തിനകത്തെ 
മൌനം.


******


ഓര്‍മ
മറവിയില്‍ 
കയറി വരുമ്പോള്‍ 
വെറുത്തു.

******

പുഴ 
മണ്ണിനടിയില്‍ 
സ്വസ്ഥം
കാതോര്‍ത്താല്‍
ഒഴുക്ക്
തിര
ശബ്ദം.

******


പ്രണയം
മിസ്ഡ് കോല്‍
എന്‍ഗേജ്ഡ്
നമ്പര്‍ ബിസി
നോട്ട് റീച്ചബ്ള്‍.

******

ശബ്ദം
സന്ധ്യയാകുന്നു
കിളികള്‍ കൂടനയുന്നു 
ഇരുള്‍ പറക്കുന്നു
നിഴലുകലളിയുന്നു.
മാഞ്ഞു പോകുന്നു
നിശബ്ദതയില്‍ 
ഞാനെന്ന
ശബ്ദം.  

******