GHSS ANAKKARA, ANAKKARA P.O., TRITHALA SUB.DIST., OTTAPPALAM EDN. DIST., PALAKKAD REV. DIST. Phone: 04662254765, 2254766, Email: ghsanakkara@gmail.com

Saturday 4 September 2010

ചരിത്രം

പാലക്കാട് ജില്ലയുടെ പടിഞ്ഞാറെ അറ്റത്ത് ആനക്കര ഗ്രാമപഞ്ചായത്തിലെ 11ആം വാര്‍ഡിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്‌. ആനക്കര ഗ്രാമപഞ്ചായത്തിലെ ഏക ഹയര്‍സെക്കന്ററി സ്കൂള്‍ ആണിത്. ആനക്കര, കപ്പൂര്, പട്ടിത്തറ, തൃത്താല, മലപ്പുറം ജില്ലയിലെ വട്ടംകുളം എന്നീ പഞ്ചായത്തുകളില്‍ നിന്നുള്ള കുട്ടികള്‍ ഇവിടെ ഉപരിപഠനത്തിന് എത്തുന്നു. ജി.എച്ച്.എസ്.എസ് കുമരനെല്ലൂര്‍, ജി.എച്ച്.എസ്.എസ് ഗോഖലെ, തൃത്താല എച്ച്.എസ്, ജി.എച്ച്.എസ്.എസ് എടപ്പാള്‍, ജി.എച്ച്.എസ്.എസ് കുറ്റിപ്പുറം തുടങ്ങിയവയാണ് ഫീഡിങ് സ്കൂളുകള്‍.
1964 ല്‍ ഇന്ന് ഡയറ്റ് പ്രവര്‍ത്തിക്കുന്ന സ്വാമിനാഥ വിദ്യാലയത്തിലാണ് സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്.1966 ല്‍ മഞ്ചീരത്ത് വളപ്പില്‍ രാമന്‍ നായര്‍ സംഭാവനയായി നല്‍കിയ 6 ഏക്കര്‍ 36 സെന്റ് സ്ഥലത്ത്, 6 മുറികളുള്ള 2 കെട്ടിടങ്ങള്‍ ഗവണ്മെന്റും 6 മുറിളുള്ള ഒരു കെട്ടിടം നാട്ടുകാരും നിര്‍മ്മിച്ചു നല്‍കി. 2004ല്‍ ഹയര്‍സെക്കന്ററി വിഭാഗവും ആരംഭിച്ചു. ഹയര്‍സെക്കന്ററി സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ എം.പി. ഫണ്ടില്‍ നിന്ന് അനുവധിച്ച 3 മുറികളോടുകൂടിയ കെട്ടിടം ക്ലാസുകള്‍ക്കായി വിനിയോഗിച്ചു. ഇതിനു പുറമെ സ്കൂളിന്റെ രജത ജൂബിലിയോടനുബന്ധിച്ച് നാട്ടുകാര്‍ നിര്‍മ്മിച്ചു നത്‍കിയ സ്റ്റേജും ഗ്രീന്‍ റൂമും ക്ലാസുകല്‍ക്കായി ഉപയോഗിക്കുന്നു.
പഞ്ചായത്തില്‍ 5ഗവണ്മെന്റ് എല്‍.പി സ്കൂളുകളും, 3 എയ്ഡഡ് എല്‍.പി സ്കൂളുകളും, 1 എയ്ഡഡ് യു.പി സ്കൂളും 2 ഗവണ്മെന്റ് ഹൈസ്കൂളുകളും ഒരു ഹയര്‍സെക്കന്ററി സ്കൂളും സ്ഥിതി ചെയ്യുന്നു.
ഈ സ്കൂളില്‍ എത്തുന്ന ഭൂരിഭാഗം കുട്ടികളും സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നവരാണ്. ഇവരുടെ ഉപജീവന മാര്‍ഗം കൃഷിയും കൂലിവേലയുമാണ്. അതിനാല്‍ പി.ടി.എയുടെ ഭൗതിക സാഹചര്യങ്ങളുടെ വിപുലീകരണം അസാധ്യമാണ്.